ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തണ്ണിപ്പാറപ്പടി കാവാലിമാക്കൾ റോഡിന്റെ ഉദ്ഘാടനം കേരള ഗവൺമെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം എൽ എയുമായ ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏഴാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആന്റണി മാർട്ടിൻ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ, സുരേഷ് കുമാർ പി ബി, സുമേഷ് ആൻഡ്രൂസ്, കെ ബാലചന്ദ്രൻ, ഹരികൃഷ്ണൻ എസ് താമരശ്ശേരിൽ, അജിത് കുമാർ ജി എന്നിവർ സംസാരിച്ചു.


+ There are no comments
Add yours