സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി കേദാർനാഥ് കെ.എസ്. അത്ലറ്റിക്സ് ജൂണിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ ഇടുക്കി ജില്ലക്കായിട്ടാ ണ് കേദാർ സ്വർണ്ണ നേട്ടം കൈവരിച്ചത്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ താരമാണ് കേദാർനാഥ്. 1.94 മീറ്റർ ചാടിയാണ് കേദാർ ഒന്നാം സ്ഥാനം കരസ്ഥമാ ക്കിയത്.

പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കേദാർ കഴിഞ്ഞ ഇടുക്കി ജില്ലാ മീറ്റിൽ ഹൈജംപിലും ട്രിപ്പിൽ ജംപിലും ലോങ്ങ് ജംപിലും സ്വർണ്ണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ജൂണിയർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഹൈജംപിലും സുവർണ്ണ നേട്ടം കൊയ്തിരുന്നു. സനീഷ് പി.വിയുടെയും വിനോഭയുടെയും പുത്രനാണ്.

+ There are no comments
Add yours