പൊൻകുന്നം ഇളങ്ങുളത്തു വാഹനാപകടത്തിൽ യുവാവ് മരിച്ചു

Estimated read time 0 min read
Share :

പൊൻകുന്നം ഇളങ്ങുളം എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെ ന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന ഇന്നോവകാർ നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനൂപ് സമീപ വീടിൻ്റെ മതിൽക്കകത്തെ പുരയിടത്തിലേയ്ക്ക് തെ റിച്ചു വീണു.

ഇന്നോവ കാർ വട്ടം കറങ്ങിതിരിഞ്ഞ് റോഡരികിലെ പനച്ചിക്കൽ വീടിൻ്റെ ഭിത്തിയിലിടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചെങ്ങളം കിറ്റ്സ് എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന തിരുവഞ്ചൂർ താന്നിപ്പടി അഭിനന്ദ് (21) , മണിമല സ്വദേശി അശ്വിൻ ( 21), കൂരോപ്പട സ്വദേശിനി ലക്ഷ്മി സജി ( 21) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒ പ്പം പഠിക്കുന്ന റാന്നി സ്വദേശിനിയെ പൊൻകുന്നത്ത് നിന്നും കയറ്റിക്കൊണ്ടുവരാൻ പോയതായിരുന്നു.

പിതാവ്: ടി .രവി. മാതാവ് :വിജയ ലക്ഷ്മി. സഹോദരൻ: വിഷ്ണു രവി, സഹോദരി: ചിഞ്ചു രവി. സംസ്കാരം പിന്നീട് ( സഹാേദരൻ്റെ ഭാര്യ വിദേശത്ത് നിന്ന് വരുന്നത് പ്ര തീക്ഷിക്കുന്നു). മൃതദേഹം: പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇലക്ട്രിഷ്യനായിരുന്നു. വർക്കിനായി രാവിലെ പൈകയ്ക്ക് പോയതായിരുന്നു. വഴിയിൽ ബൈക്കു നിർത്തി ഫോണിൽ സംസാരിക്കുന്നതിനെയായിരുന്നു അപകടം.

Share :

You May Also Like

More From Author

+ There are no comments

Add yours