കുട്ടികളുടെ സഭ (സ്റ്റുഡന്റ്റ് സഭ) ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

Estimated read time 1 min read
Share :

കേരളത്തിലെ നാലാമത്തെ കുട്ടികളുടെ സഭ (സ്റ്റുഡന്റ്റ് സഭ) കാഞ്ഞിരപ്പള്ളി കങ്ങഴയിലെ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (Gregorian Institute of Technology (GIT) ) വച്ച് 2025 ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കും. കേരള സർക്കാരിൻ്റെ പാർലമെൻ്ററി കാര്യവകുപ്പി ന്റെയും അതോടൊപ്പം തന്നെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിൻ്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹക രണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികളിലെ ജനാധിപത്യ ബോധം വളർത്തുകയും കുട്ടികളെ സംബന്ധിച്ചടത്തോളം അവരുടെ നിയോജകമണ്ഡലത്തെ കുറിച്ചുള്ള ഒരു അവബോധം സൃഷ്ടിക്കാ നും ആ നിയോജകമണ്ഡലത്തിൽ ഭാവിയിൽ എന്തൊക്കെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കണമെന്നുള്ള അവരുടെ ആശയങ്ങൾ പങ്ക് വയ്ക്കാനും, അതോടൊപ്പം തന്നെ നിയോജകമണ്ഡല വികസനത്തിനുള്ള പൊതു മാർഗ്ഗ നിർദ്ദേശങ്ങൾക്കുള്ള വേദിയായിട്ടു മാറ്റുകയൂം ചെയ്യുക എന്നുള്ളതാണ് പ്രധാനപ്പെട്ട ആശയം. മണ്ഡല ത്തിലെ വികസനവുമായി ബന്ധപ്പെട്ട 10 പ്രധാനപ്പെട്ട മേഖലകൾ കണ്ടെത്തി അവ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയായ എം.എൽ.എ യുമായി പങ്ക് വ യ്ക്കുന്ന പരിപാടിയാണ് ഇത്. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വി ദ്യാർത്ഥി സമൂഹത്തിന് അവബോധം നൽകുക എന്നത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

പൊതു വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസം അതൊടൊപ്പം തന്നെ കാർഷിക മേഖല, പരിസ്ഥിതി, ജനാധിപത്യം, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാ  ഞ്ഞിരപ്പള്ളിയിലെ ടൂറിസം പദ്ധതികൾ, കലയും സംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ആരോഗ്യം, പട്ടിക ജാതി പട്ടിക വർഗ്ഗ പി ന്നോക്ക ക്ഷേമം, മാലിന്യ സംസ്ക്കരണം ഉൾപ്പെടെയുള്ള വിവിധ മേഖലകളെ അധികരിച്ചുള്ള കുട്ടികളുടെ ആശയങ്ങളെ ചർച്ചചെയ്യുമെന്നതാണ് ഇതിന്റെ പ്ര ത്യേകത. അതിന് ശേഷം ഇത് പാർലമെൻ്ററി കാര്യ വകുപ്പ് ക്രോഡീകരിച്ച് അതനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ എം.എൽ.എ നൽകുകയും ചെയ്യും.

ഇതോടൊപ്പം തന്നെ ക്വിസ് പ്രോഗ്രാമും കുട്ടികളുടെ കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും നൽകും. 50 ഓളം സ്കൂളുകൾ ഇതിൽ പങ്കെടുക്കും. ഓരോ സ്കൂളിലെയും 3 വീതം വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്. രാവിലെ മുതൽ നടക്കുന്ന പരിപാടിയിൽ എം. എൽ യും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പാർലമെൻ്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, കോട്ടയം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും ഇതിൻ്റെ ഭാഗമായി കുട്ടികളോട് സംവദിക്കും. ഇത് വരെ മൂന്ന് നിയോജക മണ്ഡലങ്ങളാണ് കുട്ടികളുടെ സഭ (സ്റ്റുഡൻ്റ് സഭ) നടത്തിയിട്ടുള്ളത് സ്റ്റുഡന്റ് സഭ നടക്കുന്ന നാലാമത്തെ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.

 

Share :

You May Also Like

More From Author

+ There are no comments

Add yours