ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ് 

Estimated read time 0 min read
Share :

ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ്  ഗവ. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷനാ യി.പഞ്ചായത്തിന്‍റെ വികസനരേഖ ചീഫ് വിപ്പ് പ്രകാശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം ഷെമീമും വികസന നേട്ട ങ്ങള്‍ സെക്രട്ടറി എസ്. ചിത്രയും അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രന്‍ നായര്‍, ഷാജി പാമ്പൂരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ആന്‍റണി മാര്‍ട്ടിന്‍, ടി.എന്‍. ശോഭന എന്നിവര്‍ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours