കറിക്കാട്ടൂർ: മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കാടിറങ്ങുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലുവാൻ കേന്ദ്ര, സംസ്ഥാന നിയമങ്ങ ളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ.പി.സി.തോമസ്. കേരളകോൺഗ്രസ് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വഷളാക്കിയത് സർക്കാരിന്റെ തെറ്റായ നയസമീപനവും വകുപ്പ് മന്ത്രി യുടെ ധാർഷ്ട്യവും മൂലമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. മണിമല മണ്ഡലം പ്രസിഡന്റ ് ജേക്കബ് തോമസ് അധ്യ ക്ഷത വഹിച്ചു. ജോയി എബ്രഹാം, സി.വി.തോമസുകുട്ടി, ജയ്സൺ ജോസഫ്, തോമസ് കുന്നപ്പള്ളി, ടോമിഡോമിനിക്, പി.സി.മാത്യു, അജിത് മുതിരമല, അഭിലാഷ് ചുഴികുന്നേൽ എന്നിവർ പ്രസംഗിച്ചു.
വാഹനറാലിക്കും സ്വീകരണങ്ങൾക്കും ലാൽജി മാടത്താനിക്കുന്നേൽ, ജോയി മുണ്ടാമ്പള്ളി, ജോൺസി തോമസ്, ജോഷി പുളിച്ചമാക്കൽ, ടി.വി.രാജേഷ്, അബ്രഹാം മാത്യു, ഒ.ജെ.വർഗീസ്, സി.ടി.തോമസ് തുടങ്ങിയർ നേതൃത്വം നൽകി. ആദ്യകാല നേതാക്കളായ കെ.ടി.മാത്യു തീമ്പലങ്ങാട്ട്, അപ്പച്ചൻ വെട്ടിക്കാട്ട്, ബേബിക്കുഞ്ഞ് ചെമ്മരപ്പള്ളി, ജോർജ് മാത്യു മോളോപ്പറമ്പിൽ, തോമസ് കുരിശുംമൂട്ടിൽ എന്നിവരെ ആദരിച്ചു. ഏഷ്യൻ ടാലന്റ ് അവാർഡ് നേടിയ മെന്റലിസ്റ്റ് ഡോ.സജീവ് പ ള്ളത്ത്, എംജി സർവകലാശാല ബിഎഡ് ഒന്നാംറാങ്ക് നേടിയ സേവി റോയി വാലുമണ്ണേൽ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ റാങ്ക് നേടിയ അനൗഷ്ക ഷൈൻ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ജോസുകുട്ടി ആൽബിൻ എന്നിവർക്ക് പുരസ്കാരം നൽകി.

+ There are no comments
Add yours