പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷവും, ക്ലബ് പ്രൊജക്റ്റ് ആയ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. വൈസ് മെന റ്റ്സ് പ്രസിഡന്റ് കാർത്തിക ശ്രീകാന്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രൊജക്റ്റ് ഡയാലിസിസ് കിറ്റ് വിതരണത്തിന്റെയും, ഓണാഘോഷത്തിന്റെ ഉദ്ഘാടനവും ക്ലബ് പ്രസിഡന്റ് ശ്രീകാന്ത് എസ് ബാബു നിർവഹിച്ചു.

സെബാസ്റ്റ്യൻ മാത്യു സ്വാഗതം ആശംസിച്ചു. സെക്രട്ടറി സജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ഫിലിപ്പ് ഓണം സന്ദേശം നൽകി. ക്ലബ് ഹാളിൽ വൈസ് മെൻസ്, വൈസ് മെനറ്റ്സ്, വൈസ് ലിംഗ്സ് എന്നിവരുടെ വിവിധ ഓണം ആഘോഷ കലാപരിപാടികളും മത്സര വിജയികൾക്ക് സമ്മാനദാന വിതരണവും നടത്തി.
ഡിസ്ട്രിക്ട് ഗവർണർ ടെഡി ജോസ് മൈക്കിൾ, സെക്രട്ടറി സജേഷ് കുമാർ പി ആർ, ട്രെഷറർ പ്രകാശ് ജോർജ്, മോൻസ് മാനുവൽ, തോമസ് ജോർജ്, ഗോപിനാഥ പിള്ള,രാജീവ് കുമാർ, ജെയിംസ് തോമസ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours