ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി വിദ്യാര്‍ഥികള്‍

Estimated read time 1 min read
Share :

ലരിക്കെതിരെ കൂട്ടയോട്ടം നടത്തിയ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിലെ വിദ്യാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ചേര്‍ന്ന് ലഹരിക്കെതിരെ സന്ദേശവുമായി കൂട്ടയോട്ടം നടത്തി. ഇരുപത്തിയാറാം മൈലില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി തെരുവ് നാടകവും അവതരിപ്പിച്ചു. 26-ാം മൈലില്‍ നിന്ന് കോളേജിലേക്ക് നടത്തിയ കൂട്ടയോ ട്ടത്തില്‍ നൂറ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നൂറോളം കുട്ടികള്‍ പങ്കെടുത്തു ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പരിപാടികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലി ലിക്കുട്ടി ജേക്കബ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സണ്ണിച്ചന്‍ വി. ജോര്‍ജ്, ഡോ. സൂരജ് രാജന്‍, വോളന്റീയര്‍ സെക്രട്ടറിമാരായ ആഷിഖ്, ഹരികൃഷ്ണന്‍, ശ്രേയനന്ദ, ഗൗരിലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Share :

You May Also Like

More From Author

+ There are no comments

Add yours