ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി AIYF

Estimated read time 1 min read
Share :

ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 79 മത് സ്വാതന്ത്ര്യ ദിനത്തിൽ AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവ സംഗമം പാർട്ടി ജില്ലാ കമ്മറ്റി അംഗം ബിനു ബോസ് ഉത്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അഖിൽ ആർ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം അജിത് വാഴൂർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടു ത്തു. സെക്രട്ടറി ഫസൽ മാടത്താനി, പാർട്ടി മണ്ഡലം സെക്രട്ടറി സി ജി ജ്യോതിരാജ്, പാർട്ടി ജില്ലാ കമ്മറ്റി അംഗം എം എ ഷാജി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സുരേഷ് കെ ഗോപാൽ, എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം രഞ്ജിത് പി കെ,എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റി അംഗം വിശാഖ് തമ്പി,അശ്വിൻ അഴകത്ത്, സിറാജ് കാഞ്ഞിരപ്പള്ളി, രതീഷ് ചന്ദ്രൻ,രാജ്‌മോഹൻ സി ടി, ഫൈസൽ കാരമല, അഭിമന്യൂ സുരേഷ് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours