പൊൻകുന്നം ഗണേശോത്സവം രാമായണ പരീക്ഷയും കളറിങ് മത്സരവും ഓഗസ്റ്റ് 17ന്

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തോടനുബന്ധിച്ചുള്ള രാമായണ പരീക്ഷ ഓഗസ്റ്റ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂ ളിൽ വെച്ച് നടക്കും. യുകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരവും. അഞ്ചു മുതൽ 12 ഗ്ലാസ് വരെയുള്ള കുട്ടികൾക്ക് രണ്ട് ശ്രേണി കളായി രാമായണ പരീക്ഷയുമാണ് നടത്തുന്നത്. വിജയികൾക്ക് 5001 രൂപ വരെയുള്ള മൂന്ന് ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാന വും ഉണ്ടായിരിക്കും.
50 രൂപയാണ് രാമായണ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്. കളറിംഗ് മത്സരത്തിന്റെ രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷനായി ബ ന്ധപ്പെടേണ്ട നമ്പർ 8075589336,99611 71947, കളറിങ് +91 73063 91825.

+ There are no comments
Add yours