കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം. വീടിൻ്റെ വാതിൽ ചവിട്ടി തുറന്ന് അലമാരയിലുണ്ടായിരുന്ന രണ്ടര പവൻ മാല കവർന്നു.ഇടക്കുന്നം റോഡി ൽ വാടകയ്ക്ക് താമസിക്കുന്ന കുളപ്പുറം ഒന്നാം മൈൽ മുണ്ടപ്ലാക്കൽ മാത്തുക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

മാത്തുക്കുട്ടിയും ഭാര്യ മോളി മാത്യുവും ഇരുപത്തിയാറാം മൈലിലെ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. വീടിൻ്റെ പുറക് വശത്തെ രണ്ട് വാതി ലുകൾ ചവിട്ടി തുറന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന രണ്ടര പവൻ വരുന്ന മാലയും കുരിശും അപഹരിക്കുകയായിരുന്നു.11.20 ഓടെയാണ് ഇവർ ആശുപത്രി യിൽ പോയത് തിരികെ ഒന്നേകാലോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.അലമാരയിലെ വസ്ത്രങ്ങളാകെ വലിച്ചുവരി നിലത്തിട്ട നിലയി ലാണ്. അലമാരയിലുണ്ടായിരുന്ന ഫാൻസി ആഭരണങ്ങളും നഷ്ടപ്പെട്ടു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.സമീപത്തെ വീടുകളിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം.

+ There are no comments
Add yours