ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം. റബ്ബർ ഷീറ്റ്, ഒട്ടുപാൽ , പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 25 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. വെളുപ്പിന് 5.30 യോടെയാണ് തീപിടുത്തമുണ്ടായത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ഇപ്പോഴും പുകപ്പുരക്കുള്ളിൽ തീ ഇടക്കിടെ കത്തുന്നത് ജീവനക്കാർ ചേർന്ന് വെള്ളമൊഴിച്ച് കെടുത്തുവാൻ ശ്രമിക്കുകയാണ്. RPS ൻ്റെ കെട്ടിടത്തിനും നാശനഷ്ടമു ണ്ടെന്ന് RPS പ്രസി. മൈക്കിൾ ജോസഫ് , സെക്രട്ടറി ഷാജി മോൻ ജോസ് എന്നിവർ പറഞ്ഞു. തീപിടുത്തതിന് കാരണമായത് എന്താണെന്ന് ഇതു വരെ വ്യക്തമാ യിട്ടി ല്ല. ഇന്ന് പുകപ്പുരയിൽ നിന്നും പുറത്തെടുക്കാനിരുന്ന റബ്ബറിനാണ് തീപിടിച്ചത്. തീപിടുത്തത്തിൽ സമീപത്ത് നിന്ന മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

+ There are no comments
Add yours