റോഡിലെ കുഴികൾ മണ്ണിട്ട് മൂടി മാതൃകയായി വിദ്യാർത്ഥികൾ

Estimated read time 1 min read
Share :

റോഡിലെ കുഴി ദുരിതമായി മാറിയിട്ടും നടപടി ഉണ്ടാകാതായതോടെ മണ്ണിട്ട് നികത്തി ഒരു കൂട്ടം വിദ്യാർത്ഥികൾ. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പാറത്തോട് പിണ്ണാക്കനാട് റോഡിൽ പാറത്തോട് ജംഗ്ഷൻ മുതൽ പഴുവത്തടം എസ്റ്റേറ്റ് വരെയുള്ള ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി .വിദ്യാർ ത്ഥികളടക്കമുള്ള യാത്രക്കാർ നടന്നു പോകുമ്പോൾ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ദേഹത്ത് പതിക്കുന്നത് പതിവാണ്. കൂടാതെ ഒരു ബൈക്ക് യാത്ര ക്കാരൻ അപകടത്തിൽ പെടുന്ന സ്ഥിതിയുണ്ടായി.

ഇതോടെയാണ് കുഴി അടയ്ക്കാൻ വിദ്യാർത്ഥികൾ തന്നെ നേരിട്ടിറങ്ങിയത്.ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ മൂന്നംഗ സംഘം തൂമ്പയും കൈകോട്ടുമൊ ക്കെയായി തിരികെയെത്തി മണ്ണിട്ട് കുഴിയടയ്ക്കുകയായിരുന്നു. ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ സൗരവ് വി സുരേഷ്, ആസ്റ്റിൻ ജോൺസൺ, എബിൻ സിബി എന്നിവർ ചേർന്നാണ് കുഴിയടച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours