സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കകുന്നേൽ സോനറ്റ് ജോസിനെയും 701 ാമത് റാങ്ക് കരസ്ഥമാക്കിയ എരുമേലി പറമ്പിൽ നെസ്‌റിൻ പി ഫസീമിനെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് യോഗം ഉദ്ഘാടനം ചെയ്ത് റാങ്ക് ജേതാക്കൾക്ക് ഉപഹാരം നൽകി. വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


+ There are no comments
Add yours