ചില സമുദായങ്ങളുടെ തടവറയിലാണ് രാഷ്ട്രീയ നേതൃത്വമെന്ന് വെള്ളാപ്പള്ളി നടേശൻ

Estimated read time 1 min read
Share :

രാഷ്ട്രീയ നീതിക്കായി നമ്മുടെ വോട്ട് നമുക്ക് ഈഴവ സമൂഹം ഉറപ്പിക്കണം , രാഷ്ട്രീയ അധികാരം നേടിയില്ല എങ്കിൽ ഇനിയും പിന്നോക്കം പോകും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും അർഹമായ സീറ്റ് ഉറപ്പാക്കണം എന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ന ടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനുസൃതമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നട ത്തിയ എരുമേലി- ഹൈറേഞ്ച് യൂണിയനുകളിലെ ശാഖാപ്രവർത്തകരുടെ നേത്യത്വ സംഗമത്തിൽ ആദ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷം ഉണ്ടായിട്ടും ജനാധിപത്യ നീതികൾ ലഭിക്കാത്തത്തിനെതിരെ സംഘടന ഉണരണം. ഒന്നയാലെ നന്നാക്കൂ എന്ന തത്വം മുറുകെപിടിക്കണം. നീതിക്ക് വേണ്ടി പ്രതികരിക്കുന്ന സമൂഹം ആകണം, മറ്റ് മത ശക്തികൾക്ക് കേരള രാഷ്ട്രീയക്കാർ കീഴടങ്ങിയിരിക്കുന്നതിനാൽ വിവേചന പരമായ നടപടികൾ എസ് എൻ ഡി പി ക്ക് എതിരെ സ്വീകരിക്കുന്നു. ന്യുനപക്ഷങ്ങൾക്ക് ഖജനാവിൽ നിന്നും പദ്ധതികൾക്കായി പണം ഒഴുക്കുമ്പോൾ എസ് എൻ ഡി പി സമുദായക്കാരന് ആകെ കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതി മാത്രമാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുദേവ പ്രതിമക്കു മുൻപിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഭദ്രദീപം പ്രകാശിപ്പിച്ചു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെ ക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നല്‌കി. എരുമേലി യൂണിയൻ ചെയർമാൻ കെ. പത്മകുമാർ , ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ജീരാജ് എന്നിവർ പ്രസംഗിച്ചു.

ഹൈറേഞ്ച് എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയനുകളിലെ 62 ശാഖകളിൽ നിന്നായി ശാഖ, കുടുംബ യൂണിറ്റ്, സ്വാശ്രയ സംഘം, വനിതാ സംഘം, യൂത്ത്‌ മൂവ്മെന്റ്, എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, സൈബർ സേന, വൈദിക സമിതി, കുമാരി -കുമാര സംഘം,ബാലജന യോഗം തുടങ്ങിയവയുടെ ഭാരവാഹികൾ ഉൾപ്പെടെ അതതു ശാഖയിൽ നിന്ന് 25, ഉൾപ്പെടെ 1550 പ്രതിനിധികൾ നേത്യസംഗമത്തിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours