എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക എ ന്ന മുദ്രാവാക്യവുമായി എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ആരോഗ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ആഗോളതലത്തിൽ വരെ അവാർഡുകൾ നേടുന്നു.ഈ നേട്ടങ്ങളെയെല്ലാം തകർക്കാൻ ബഹുരാഷ്ട്ര ഭീമന്മാരുടെ ഒത്താശയോടെ ചിലർ ശ്രമി ക്കുന്നു.മെഡിക്കൽ കോളേജിലെ അപകടത്തിൽ പ്രതിപക്ഷവും ചില ജനപ്രതിനിധികളും നടത്തിയത് രാഷ്ട്രീയ നാടകമാണ്.ബിന്ദുവിന്റെ മൃതദേഹം വെച്ച് ഇവ ർ വിലപറഞ്ഞു.ക്യാബിനറ്റ് തീരുമാനിച്ച് ബിന്ദുവിൻ്റെ മകന് ദേവസ്വം ബോർഡിൽ ജോലി നൽകും. ഗവൺമെൻറ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഈ കുടുംബത്തിന് ചെയ്തു നൽകി. മെഡിക്കൽ കോളജിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിയത്.പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഈ രം ഗത്ത് സർക്കാർ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിപിഐ സെക്രട്ടറി സി ജി ജോതിരാജ് അധ്യക്ഷനായി.ഗവ ചീഫ് ഡോ എൻ ജയരാജ്, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, എൽ ഡി എസ് നേതാക്കളായ ഗിരീഷ് എസ് നായർ, വി.ജി ലാൽ, എ.എം മാത്യു ആനിത്തോട്ടം, എം എ ഷാജി,ജോസ് മടുക്കക്കുഴി, ഷമീർഷാ, എ.എച്ച് റസാഖ്, രാജൻ ചെറുകാപ്പള്ളി, സുമേഷ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours