ഓണത്തിന് വിഷരഹിത പച്ചക്കറി: കർഷ സെമിനാറും തൈ വിതരണവും നടത്തി

Estimated read time 0 min read
Share :

പൊൻകുന്നം : ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാർ സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് ഷാജി പാമ്പൂരിയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ, സംഘംവൈസ് പ്രസിഡൻ്റ് മോളി ജോൺ, ഭരണസമിതി അംഗങ്ങളായ മാത്തുക്കുട്ടി തൊമ്മിത്താഴെ ,ജോർജുകുട്ടി പൂതക്കുഴി, രാഹുൽ ബി.പിള്ള, ഷൈല ജോൺ ,ഗ്രാമ പഞ്ചായത്തംഗം കെ.എ. എബ്രാഹം, സംഘം സെക്രട്ടറി ടോജി. പി. തോമസ് എന്നിവർ പ്രസംഗിച്ചു.

സമഗ്ര പച്ചക്കറി കൃഷി പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ വാഴൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിമി ഇബ്രാഹിമും വള പ്രയോഗത്തിൽ ശ്രദ്ധിക്കേ ണ്ട കാര്യങ്ങളെ സംബന്ധിച്ച് ഇൻഡ്യൻ പൊട്ടാഷ് ലിമിറ്റഡ് സീനിയർ സെയിൽസ് ഓഫീസർ രഞ്ജിത് കെ. രാജീവും ക്ലാസുകൾ നയിച്ചു. സെമിനാറിൽ പങ്കെടു ത്തവർക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours