എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ക്യാമ്പ്; ഫസൽ മാടത്താനി സെക്രട്ടറി

Estimated read time 0 min read
Share :
എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ക്യാമ്പ് കൊടുങ്ങൂരിൽ ചേർന്നു.മുൻ ദേശീയ കൗൺസിൽ അംഗം പ്രിൻസ് മാത്യു ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. അഖിൽ ആർ നായർ, അശ്വിൻ അഴകത്ത്, രേവതി എന്നിവർ ക്യാമ്പ് ലീഡർമാരായി പ്രവർത്തിച്ചു. മണ്ഡലം സെക്രട്ടറി ഫസൽ മാടത്താനി, എഐവൈഎഫ് ജില്ലാ സെക്ര ട്ടറി ഷമ്മാസ് ലത്തീഫ്, ജില്ലാ പ്രസിഡന്റ് രഞ്ജിത് കെ, സംസ്ഥാന കമ്മറ്റി അംഗം അജിത് വാഴൂർ,  ജില്ലാ കമ്മറ്റി അംഗം രഞ്ജിത് പി കെ,പാർട്ടി ജില്ലാ കമ്മറ്റി അം ഗം എം.എ ഷാജി, പാർട്ടി മണ്ഡലം സെക്രട്ടറി സി ജി ജ്യോതിരാജ്, പാർട്ടി ജില്ലാ കമ്മറ്റി അംഗം രാജൻ ചെറുകപ്പള്ളിൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശരത് മണി മല, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ്വപ്ന റെജി, വാഴൂർ ലോക്കൽ സെക്രട്ടറി പി എം ജോൺ, രതീഷ് ചന്ദ്രൻ, എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റി അംഗം വിശാഖ് തമ്പി എന്നിവർ സംസാരിച്ചു. രെജീഷ് പരമേശ്വരൻ, സിറാജ് കാഞ്ഞിരപ്പള്ളി, രാജ്‌മോഹൻ സി ടി എന്നിവർ നേതൃത്വം നൽകി. ഫസൽ മാടത്താനി സെക്രട്ടറി ആയും അഖിൽ ആർ നായർ പ്രസിഡണ്ട്‌ ആയുമുള്ള 16 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours