പൊൻകുന്നം: ഒരു കലയുടെ നിലനിൽപ്പിനായി ജീവിതത്തിന്റെ ഏറിയ കാലവും ചെലവഴിച്ച ഇരിക്കാട്ട് കുട്ടപ്പൻനായർ ഇനി ചിറക്കടവിന്റെ ഓർമകളിൽ മരണ മില്ലാതെ. വാർധക്യസഹജമായ അസുഖത്താൽ വേലകളി ആചാര്യൻ എ.ആർ.കുട്ടപ്പൻനായർ ശനിയാഴ്ചയാണ് നിര്യാതനായത്. അരനൂറ്റാണ്ടായി ചിറക്കടവിലെ തല മുറകളെ വേലകളി എന്ന അനുഷ്ഠാനകല പ്രതിഫലേച്ഛ കൂടാത അഭ്യസിപ്പിച്ചയാളായിരുന്നു കുട്ടപ്പൻനായർ. വടക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ മു ഖ്യആചാര്യനായിരുന്നു. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വേലകളിയുടെ നേതൃത്വം വഹിച്ച്, കുട്ടികൾക്ക് മാർഗദർശിയായിരുന്ന ഇദ്ദേഹം ഈ വർഷവും പുതിയ ബാച്ച് കുട്ടികളെ അഭ്യസിപ്പിക്കാൻ കളരിയിലുണ്ടായിരുന്നു.

മെയ് വഴക്കം അഭ്യസിപ്പിച്ച്, താളവും ചുവടും പറഞ്ഞുകൊടുത്ത് പാട്ടുപാടി അവരെ നയിക്കുന്നതിൽ ചെറുപ്പക്കാരേക്കാൾ ആവേശഭരിതനായിരുന്നു കുട്ടപ്പൻനാ യർ. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കാലങ്ങളായി തുടരുന്ന ആചാരമാണ് വേലകളി. തെക്കുംഭാഗം, വടക്കുംഭാഗം എന്നിങ്ങനെ രണ്ട് മഹാദേവ വേലകളി സംഘങ്ങളാണുള്ളത്. ഇതിൽ വടക്കുംഭാഗത്തിന്റെ ആചാര്യനായി ഇദ്ദേഹമെത്തുന്നത് അച്ഛൻ രാമൻനായരുടെ പിന്മുറക്കാരനായാണ്. പല ക്ഷേത്രങ്ങ ളിലും വടക്കുംഭാഗം സംഘത്തിന്റെ വേലകളി ഉത്സവങ്ങൾക്ക് അവതരിപ്പിച്ചിട്ടുണ്ട്.
വിമുക്തഭടനാണ് കുട്ടപ്പൻനായർ. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചു. ഹവിൽദാറായ കുട്ടപ്പൻനായർ മിലിട്ടറി സർവേ വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. വിമുക്തഭടസംഘടനായായ നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തെക്കേ ത്തുകവല യൂണിറ്റ് പ്രസിഡന്റായിരുന്നു 25 വർഷത്തിലേറെ. എൻഎസ്എസ് കരയോഗം ഭാരവാഹിയായും പ്രവർത്തിച്ചു. ചിറക്കടവ് പബ്ലിക് ലൈബ്രറി പ്രസിഡ ന്റായി ഏറെക്കാലം പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ രക്ഷാധികാരിയായിരുന്നു.

+ There are no comments
Add yours