പൊൻകുന്നം എക്സൈസിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓണ ക്കാല സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊൻകുന്നം എക്‌സൈസ്  സർക്കിൾ ഇൻ സ്‌പെക്ടർ എസ്  സഞ്ജീവ്  കുമാറിന്റെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പൊൻകുന്നം പാലാ റോഡിൽ ഒന്നാം മൈൽ ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷയിൽ 4.700 ലിറ്റർ വിദേശമദ്യം അനധീകൃതമായി സൂക്ഷിച്ചു വിൽപ്പന നടത്തി വന്നത് പിടിച്ചു.

പ്രതിയായ മാടുംകാവുങ്കൽ വീട്ടിൽ സുനിൽ എം.സിയെ (48) അറസ്റ്റ് ചെയ്തു. വില്പന ഇനത്തിൽ ലഭിച്ച 1040 രൂപയും ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ജെയ്സൺ ജേ ക്കബ്,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അഭിലാഷ്,  സിവിൽ എക്‌സൈസ് ഓഫീസർ ശ്രീലേ ഷ്, എക്‌സൈസ് ഡ്രൈവർ ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.