കാഞ്ഞിരപ്പള്ളിയിലും തെരഞ്ഞെടുപ്പ് ചൂടിൽ

Estimated read time 0 min read
Share :
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവി പാറ്റ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻറ് ജോസഫ് പബ്ലിക് സ്കൂളിലാണ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.  സ്കൂളിൽ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ആൻഡ് എ ഐ ലാബിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി കൾ തന്നെ വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് വി വി പാറ്റ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും വിദ്യാർത്ഥികൾ ഏറെ അതിശയത്തോടും ആഹ്ലാദത്തോടുമാണ് തിരഞ്ഞെടുപ്പിനെ വരവേറ്റതെന്നും വിദ്യാർത്ഥികൾ തന്നെ പറയുന്നു.
ഹെഡ് ബോയ് , ഹെഡ് ഗേൾ, ആർട്സ് ക്യാപ്റ്റൻ, സ്പോർട്സ് ക്യാപ്റ്റൻ എന്നീ നാല് സ്ഥാനത്തേക്ക് 13 വിദ്യാർത്ഥികളാണ് ആവേശകരമായ തെരഞ്ഞെടുപ്പ് അങ്കത്തിൽ മാറ്റുരച്ചത്. എട്ടു മുതൽ 12 വരെയുള്ള 378 വിദ്യാർത്ഥികളും അധ്യാപകരും  തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായി. നിലമ്പൂരിൽ വിജയിയെ അറിയുവാൻ കാ ത്തിരിക്കണമെങ്കിൽ ഇവിടെ കനത്ത പോളിങ്ങിന് ഒടുവിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഫലവും പ്രഖ്യാപിച്ചു. തിര ഞ്ഞെടുപ്പ് കൂടുതൽ സ്വകാര്യതയും വിശ്വസ്തതയും നൽകി എന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് പറഞ്ഞു.
 വൈസ് പ്രിൻസിപ്പൽ റോസ് ബെൽ, റോബിൻ ജോർജ്, ജോസഫ് കെന്നഡി , ഷൈനി തോമസ്,  അമ്പിളി ചെറിയാൻ, ട്രീസാ മിനി ജോർജ്, എ ഐ അധ്യാപകനായ ജോയ്സ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours