കാഞ്ഞിരപ്പള്ളി: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ചുവട്-ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ എരുമേലി എം.ഇ.എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ കാഞ്ഞിരപ്പള്ളി പേട്ട കവ ലയിൽ ബോധവത്ക്കരണ സന്ദേശം നൽകി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാമസ്ജിദ് പ്രസിഡന്റ് പി.എം അബ്ദുൽ സലാം പാറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ഒരു വർഷം നീണ്ട് നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ലോഗോ സോഷ്യൽ വർക്ക് വിഭാഗം മേധാവി മുഹമ്മദ് ഷിഫാസിന് കൈമാറി. യോഗത്തിൽ എം.ഇ.എസ് ജില്ലാ കമ്മറ്റി അംഗം വി.ടി അയൂബ്ഖാൻ ബോധവത്ക്കരണ സന്ദേശം നൽകി. യൂത്ത് വിങ് താലൂക്ക് പ്രസിഡന്റ് അർഷാദ് നജീബ്, അൻവർഷ കെ.എം, ഷഫീക്ക് മണങ്ങലൂർ, അബു സലിം, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക സഹേബ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours