ഡോക്ടര്‍ സിസ്റ്റര്‍ ബെന്നോ മേരി പുളിമൂട്ടില്‍ എസ്എച്ച് (70) (അനന്തക്കാട്ട്) അന്തരിച്ചു

Estimated read time 1 min read
Share :

പൊടിമറ്റം: തിരുഹൃദയ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സ് അംഗമായ ഡോക്ടര്‍ സിസ്റ്റര്‍ ബെന്നോ മേരി പുളിമൂട്ടില്‍ എസ്എച്ച് (70) (അനന്ത ക്കാട്ട്) അന്തരിച്ചു.  ഇന്ന് വൈകുന്നേരം ആറിന് പൊടിമറ്റം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം 11-06-2025 ബുധന്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. വലിയതോവാള പുളിമൂട്ടില്‍ (അനന്ത ക്കാട്ട്) പരേതരായ ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ മകളാണ്.

പരേത വിയന്ന യൂണിവേഴ്‌സിറ്റി ഓസ്ട്രിയ, സെന്റ് ജോണ്‍സ് കട്ടപ്പന, കെജിഎം ഹോസ്പിറ്റല്‍ കമ്പംമെട്ട്, നിര്‍മല ഹോസ്പിറ്റല്‍ ആനിക്കാട്, അസീസി ഹോസ്പിറ്റല്‍ മുക്കൂട്ടുതറ, വെച്ചൂച്ചിറ ക്ലിനിക്, കരുണാഭവന്‍ കോരുത്തോട്, ഹോളിക്രോസ് ഹോസ്പിറ്റല്‍ കൊട്ടിയം, ചെറുപുഷ്പം ഹോസ്പിറ്റല്‍ പാലാ, മേരി ക്വീന്‍സ് ഹോസ്പിറ്റല്‍ 26-ാം മൈല്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മുണ്ടക്കയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. കട്ടപ്പന, കമ്പംമെട്ട്, ആനിക്കാട്, വെച്ചൂച്ചിറ, പ്രൊവിന്‍ഷ്യല്‍ ഹൗസ് എന്നീ മഠങ്ങളിലും സേവനമനുഷ്ടിച്ചിട്ടണ്ട്. ഏക സഹോദരന്‍ പുളിമൂട്ടില്‍ സെബാസ്റ്റ്യന്‍ (ജോയി, വലിയതോവാള).

Share :

You May Also Like

More From Author

+ There are no comments

Add yours