കുരുന്നുകൾക്ക് സ്നേഹസമ്മാനവുമായി എംജിയൂവിലെ എസ്‌.എഫ്.ഐ

Estimated read time 0 min read
Share :

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി തുടർച്ചയായ മൂന്നാം വർഷവും എംജി യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ.കോരുത്തോട് കൊമ്പു കുത്തി ഗവ :ട്രൈബൽ ഹൈസ്കൂളിലെ 120 ഓളം വരുന്ന വിദ്യാർഥികൾക്ക് എംജി യൂണിവേ്സിറ്റി ക്യാമ്പസ് എസ്എഫ്ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒരു അദ്ധ്യാ യന വർഷത്തേക്കാവശ്യമായ മുഴുവൻ പഠനോപകരണങ്ങളും വിതരണം ചെയ്തു.

എസ്.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ടോണി കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എസ്.എസ്.എൽ.സി  പരീക്ഷയിൽ ഉന്നതവിജ യം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും,100% വിജയം നേടിയ സ്കൂളിനെയും  അനുമോദിച്ചു. എസ്എഫ്ഐ എംജി സർവകലാശാല യൂണിറ്റ് , പ്രസിഡന്റ് ടി ജെ ജയപാൽ  അധ്യക്ഷനായി.

എസ്.എഫ്.ഐ  സംസ്ഥാന കമ്മിറ്റി അംഗം സിബിൻ എൽദോസ് ,എസ്. എഫ്. ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റസ്സൽ,യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ലിനൂ,എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡൻ്റ് അമൽ ഡൊമിനിക്, സെക്രട്ടറി അസ്‌ലം ,സ്കൂൾ പി. ടി. എ  പ്രസിഡന്റ് ഷഫീഖ് എ, വാർഡ് മെ മ്പർ ലത സുശീലൻ,സിപിഐഎം കോരുത്തോട് ലോക്കൽ സെക്രട്ടറി പി കെ സുധീർ,സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി അംഗം വി.എൻ പീതാംബ രൻ,സ്കൂൾ  ഹെഡ്മാസ്റ്റർ മഞ്ജു, മറ്റ് അധ്യാപകരായ മെറീന, തസ്നി സലീം, യൂണിറ്റ് ജോയിൻ സെക്രട്ടറി എം എസ്മിഥുൻ, എം കെ ശ്രീരാഗ് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours