എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, കുമരകം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ “സമ്മിശ്ര കൃഷി അറിയേണ്ടവ ” എന്ന വിഷയത്തിൽ
പഠന പരിപാടി നടത്തി. കുമരകം കൃഷി വിജ്ഞാന കേന്രത്തിലെ കൃഷിശാസ്ത്രജ്ഞരായ ഡോ: സ്മിത രവി, ഡോ:അബ്ദുൾ സമദ്, മിന്നു ജോൺ എന്നിവർ പഠന പരി പാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസ ർ നിത്യ കൃഷ്ണേന്ദു, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, ദേശീയ വായനശാല പ്രസിഡൻ്റ് എസ്. രാജീവ്, എലിക്കുളം ഫാം ടൂറിസം ക്ലബ്ബ് സെക്രട്ടറി
ജോസ് പി. കുര്യൻ പഴേപറമ്പിൽ, തളിർ നാട്ടു ചന്ത വൈസ് പ്രസിഡൻ്റ് വിത്സൻ പാമ്പൂരി തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours