സംരംഭക മേഖലയിൽ ഉദിച്ചുയുരുവാൻ പൂഞ്ഞാർ

Estimated read time 1 min read
Share :

നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് നമ്മുടെ നിയോജകമണ്ഡലത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും അതുവഴി ഉൽപാദനവും, തൊഴി ലും കൂടുതലായി സൃഷ്ടിക്കുകയും വരുമാന വർദ്ധനവ് വഴി നാട്ടിൽ സാമ്പത്തിക അഭിവൃദ്ധിയും സ്വയം പര്യാപ്തതയും ഉറപ്പുവരുത്തുന്നതിനുമാണ് റൈസിംഗ് പൂ ഞ്ഞാർ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. യുവജനങ്ങൾ വിദേശത്തേക്ക് കുടിയേറുന്ന ഒഴുക്ക് നിയന്ത്രിച്ച് പുതുതലമുറയെ നാട്ടിൽ തന്നെ മികച്ച തൊഴിലും വരുമാന വും ഉള്ളവരായി നിലനിർത്താനും ലക്ഷ്യം വയ്ക്കുന്നു.

നിയോജക മണ്ഡലത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും മുൻനിർത്തി ടൂറിസം മേഖല, ഭക്ഷ്യ വിഭവങ്ങളുടെ മൂല്യ വർധിത ഉൽപാദന സംസ്കരണ യൂണിറ്റുക ൾ, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭക മേഖലയായ ഐടി, പരമ്പരാഗത മേഖലയായ റബറുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, നാട്ടിൽ സുലഭമാ യിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണങ്ങൾ, തടിയുമായി ബന്ധപ്പെട്ട വ്യവസായ വാണിജ്യങ്ങൾ മുതലായവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടും എന്നാൽ എല്ലാ മേഖലകളിലെയും സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടും ആയിരം കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങ ൾ ഉറപ്പുവരുത്തി നിക്ഷേപക – സംരംഭക രംഗത്ത് വലിയൊരു മുന്നേറ്റം കുറിക്കുന്നതിനാണ് റൈസിംഗ് പൂഞ്ഞാർ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ഇതിലൂടെ ചുരുങ്ങിയത് 10,000 തൊഴിലവസരങ്ങൾ എങ്കിലും ഉറപ്പുവരുത്തണമെന്ന് ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം കൈവരിച്ചു കൊണ്ട് നാടിന്റെ സാമ്പത്തിക പി ന്നോക്കാവസ്ഥയും തൊഴിൽ രംഗത്തെ മുരടിപ്പും മാറ്റിയെടുക്കുവാനും കഴിയും. നാടിന്റെ പ്രകൃതിരമണീയതയും പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് നേട്ടം കൊ യ്യാനും കഴിയും. വർക്ക് ഫ്രം ഹോം എന്ന രീതി തൊഴിൽ രംഗത്ത് വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ പ്രകൃതിരമണീയമായ മലയോര മേഖലകളിൽ ഹോം സ്റ്റേ , റിസോർട്ടുകൾ, ഫാം ഹൗസുകൾ ഇവ കേന്ദ്രീകരിച്ച് വർക്ക് ഫ്രം ഹോമിന് അവസരം ഒരുക്കിയാൽ ജീവിതത്തിന്റെ തിരക്ക് മൂലം വീർപ്പുമുട്ടുന്ന മെട്രോ സി റ്റികളിലെ ഐടി പ്രൊഫഷനുകൾ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കടന്നുവരുമെന്നും ലക്ഷ്യം വയ്ക്കുന്നു.

ശുദ്ധവായുവും, ഓർഗാനിക്കായുള്ള നാടൻ ഭക്ഷണവും, പ്രകൃതി സൗന്ദര്യവും ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും. വാഗമണ്ണിന്റെയും, ഇല്ലിക്കൽ കല്ലിന്റെയും, ഇലവീഴാപൂഞ്ചിറയുടെയും, മാർമല അരുവിയുടെയും, മുതുകോരമലയുടെയും, അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന്റെയും, വേങ്ങത്താനം അരുവിയുടെയും, കൈ പ്പള്ളി -കളത്വ യുടെയും അഭൗമ സൗന്ദര്യങ്ങൾ ലോകത്തിനു മുൻപിൽ കാട്ടി കൊടുക്കുവാനും മണ്ഡലത്തിന്റെ ടൂറിസം, കൃഷി സാധ്യതകളെ മാർക്കറ്റ് ചെയ്ത് വരു മാനമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇതിനായി അടിസ്ഥാന സൗകര്യ രംഗത്ത് എരുമേലി എയർപോർട്ടും, വാഗമണ്ണിലേക്ക് പുതിയ നാല് റോഡുകളും ഉൾപ്പെടെ ആസൂത്രണം ചെയ്ത് തുടക്കം കുറിച്ചു കഴിഞ്ഞു. കൂടുതൽ മികച്ച റിസോർട്ടുകളും, ഭക്ഷണശാലകളും ഇതിനായി ആവശ്യമുണ്ട്. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നിക്ഷേപ സംഗമം. നിക്ഷേപ സംഗമത്തിൽ ലഭിക്കുന്ന Letter of Interest കൾ ഒരു സ്പെഷ്യൽ ഡ്രൈവ് ആയി എടുത്ത് ഒരു ഫെസിലിറ്റേഷൻ സെന്ററിന്റെ കീഴിൽ കൊണ്ടുവന്ന് ഒരു നോഡൽ ഓഫീസറെയും നിയോഗിച്ച് സമയബന്ധിതമായി അനുമതികൾ നൽകി സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാഹചര്യം ഒരുക്കും. കൃത്യമായി തുടർ ഫോളോ അപ്പു കളും ഉണ്ടാകും.

അപേക്ഷകനോടൊപ്പം ഗവൺമെന്റും, തദ്ദേശസ്ഥാപനങ്ങളും അതേ മനസ്സോടെയും താല്പര്യത്തോടെയും ഒപ്പം നിൽക്കുന്നു എന്ന സാഹചര്യം ഇതിലൂടെ ഉറപ്പു വ രുത്തും. നിലവിലുള്ള സംരംഭകരും പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുമായി 500 ഓളം മുഴുവൻ സമയ പ്രതിനിധികൾ ഇൻവെസ്റ്റേഴ്സ് മീറ്റിലേ യ്ക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.  പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്യത്തിൽ എംഎൽഎ ചെയർമാനും, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് വൈസ് ചെയർമാനും, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാകേഷ് വി.ആർ ജനറൽ കൺവീനറുമായി 12 ഓളം സബ് കമ്മിറ്റികൾ ഉൾപ്പെടെ സംഘാടകസമിതി ഇതിനായി രൂപീകരിച്ചു കഴിഞ്ഞു. 09.06.2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഈരാറ്റുപേട്ട ബർക്കത്തു സ്ക്യുയാറിലാണ് പരിപാടി.

Share :

You May Also Like

More From Author

+ There are no comments

Add yours