ആശാ നിലയം സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം

Estimated read time 1 min read
Share :

വാഴൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകുന്നതിനായി വാഴൂർ ചെങ്കൽ 19ാം മൈലിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജി ലെ ആശാനിലയം സ്പെഷ്യൽ സ്കൂളിൽ 2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി നടത്തപ്പെട്ടു. ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേ ലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ .റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത. എസ്. പിള്ള പ്രവേശനോത്സവദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ സിസ്റ്റർ ലിറ്റി സേവ്യർ, വാഴൂർ ഗ്രാമ പഞ്ചാ യത്ത് മുൻ പ്രസിഡൻ്റ് തോമസ് വെട്ടുവേലിൽ, ഡോ.എ.റ്റി ത്രേസ്യാകുട്ടി, ഫാ.തോമസ് കണ്ടത്തിൽ, സുശീല കുര്യാച്ചൻ, ഫാൻസി ടോമി എന്നിവർ സംസാരിച്ചു. പ്ല സ്ടു പരീക്ഷയിൽ ഉന്നത വിജയവും കാഞ്ഞിരപ്പള്ളി രൂപത മതബോധന 12ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ മരിയ മോനിക്ക ഫിലിപ്പിനെ ചടങ്ങിൽ ആദരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours