80 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി

Estimated read time 1 min read
Share :

കേരളത്തില്‍ ശരാശരി 80 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാറത്തോട് പ ഞ്ചായത്തില്‍ കോതാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ വരുമ്പോള്‍ ശരാശരി 23 ശതമാനത്തോളം കുടുംബങ്ങളിലായിരുന്നു കുടിവെള്ളം ലഭിച്ചിരുന്നത്. നാടിന്റെ പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് നിയോജക മണ്ഡലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തുക കുടിവെള്ള പദ്ധതിക്കായി വിനിയോഗിക്കുന്നത് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണെന്നും മന്ത്രി പറഞ്ഞു.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് വൈ സ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വാര്‍ഡംഗം ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാജന്‍ കുന്നത്ത്, ടി.ജെ. മോഹനനന്‍, പഞ്ചായത്തംഗ ങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ മുതിര്‍ന്ന അംഗമായ തങ്കമ്മ കുഞ്ഞപ്പനെ യോഗത്തില്‍ ആദരിച്ചു. പദ്ധതിക്കായി സ്ഥലം നല്‍കിയ ജോര്‍ജ് പുതുവല്‍, ജോപ്പന്‍ തേക്കുംതോട്ടത്തില്‍ എന്നിവരെയും ആദരിച്ചു.

അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിന് ശേഷമാണ് കോതാമലയില്‍ കുടിവെള്ളമെത്തിയത്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കോതാമലയിലെ 15 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവാക്കിയിരിക്കുന്നത്.  പഞ്ചായത്തിലെ ഏറ്റ വും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ് ഈ പ്രദേശം. വാര്‍ഡംഗം ജോണിക്കുട്ടി മഠത്തിനകത്തിന്റെ ശ്രമഫലമായിട്ടാണ് ഏറെ പ്രതിസന്ധികളുണ്ടായിട്ടും ഇവിടെ പ ദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കിലോമീറ്ററുകള്‍ തലച്ചുമടായിട്ടാണ് പ്രദേശവാസികള്‍ വേനല്‍ക്കാലത്ത് വെള്ളമെത്തിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours