വാഴൂർ: ലോക ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ പുറത്തിറക്കിയ ജൈവ വൈവിധ്യ രജി സ്റ്റർ “ജൈവജാലകം” പ്രകാശനവും സ്ഥലനാമവൃക്ഷങ്ങൾ നടീൽ പരിപാടിയുടെ ഭാഗമായ തൈവിതരണവും കേരള സർക്കാർ വനം വകുപ്പ് നടപ്പാക്കുന്ന വിത്തൂ ണ് പദ്ധതിക്കായി തയ്യാറാക്കിയ വിത്തുണ്ടകൾ വനം വകുപ്പിന് കൈമാറ്റവും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു .
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലെ ജൈവ വൈവിധ്യം, അവ നേരിടുന്ന വെല്ലുവിളികൾ, ജൈവ വൈവിധ്യ സംര ക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രാദേശിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വ രേഖയാണ് പ്രസിദ്ധീകരിച്ചത്. ഇതോടൊപ്പം മനുഷ്യ-വന്യജീവി സംഘർ ഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പിൻ്റെ നേതൃത്വത്തിൽ കേരള സർക്കാർ രൂപീകരിച്ച വിത്തൂണ് എന്ന പദ്ധതിയുടെ ഭാഗമായി അരിച്ചെടുത്തമണ്ണും ചാണ കവും ധാതുലവണങ്ങളും ചേർത്ത വിത്തുണ്ട വനം വകുപ്പ് ഉദ്യോഗസ്ഥനായ കെ. സുരേഷിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണിയും ചേർന്ന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്.പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷൻമാ രായ ഷാജി പാമ്പൂരി, പി.എം. ജോൺ, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ശ്രീജിഷ കിരൺ, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദവല്ലി, ബ്ലോക്ക് അംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, ബയോഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ തോംസൺ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എം.സുരേഷ്, പരിസ്ഥിതി പ്രവർത്തകരായ കെ. ബിനു, ഫാസിൽ എ.കെ, പി.സി.ബാബു, സെക്രട്ടറി പി.എൻ. സുജിത്ത്, പി.വി.രാജു, കില കോഡിനേറ്റർ പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours