ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികളെ ആദരിക്കുകയും അതോടൊപ്പം മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന നിർധന തൊഴിലാളി കൾക്കുള്ള ചികിത്സാ സഹായ വിതരണവും പഠനോപകരണ വിതരണവും മെയ് 29ന് വ്യാഴാഴ്ച നടക്കും. ഇതോടൊപ്പം മേഖലയിലെ മുതിർന്ന തൊഴിലാളികളെ ആദരിക്കും. രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി നരിപ്പാറ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം സിഐടിയൂ കോട്ടയം ജില്ലാ പ്രസിഡണ്ട് റെജി സക്കറിയ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സിഐടിയൂ നേതാക്കളായ ലാലിച്ചൻ ജോർജ്,കെ രാജേഷ്,റ്റി പി അജികുമാർ, പി കെ നസീർ, പി എസ് സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സംസാരിക്കുo ഫെഡറേഷൻ ഏരിയ പ്രസിഡണ്ട് എം ജി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫെഡറേഷൻ ഏരിയ സെക്രട്ടറി സഖാവ് കെ എസ് ഷാനവാസ് സ്വാഗതവും ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എച്ച് ഹാരിഷ്, ബാബു കെ കെ, സിപി കബീർ തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രഷന് ബന്ധപ്പെടുവാൻ :9656918585, 9961398235-ഉനൈസ് ബഷീർ


+ There are no comments
Add yours