സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് പൊൻകുന്നം സിഎംഎസ് എൽപി സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക് ലഭിച്ചു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ല ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചദിന അധ്യാപക പരിശീലന പരിപാടിയിൽ വെച്ച് കാഞ്ഞിരപ്പളളി ബിആർസിയുടെ ആദരവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് ജോളി മടുക്കകുഴി ഷേർളി ടീച്ചർക്ക് നൽകി.
“കുരുന്നെഴുത്ത്” സമാഹാരത്തിൽ സംസ്ഥാനതലത്തിൽ ഇടം നേടിയ ഇതേ സ്കൂളിലെ വിദ്യാർത്ഥി അഷേർ കെ. ഷൈജു, കുട്ടിയുടെ മാതാവ് വിനീത ഷൈജു, ചിറ ക്കടവ് സെൻറ് ഇഫ്രേംസ് സ്കൂളിലെ ആയിഷ എന്നിവരേയും യോഗം ആദരിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ അജാസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ലാ എ.ഇ.ഒ. എസ്. സുൽഫിക്കർ മുഖ്യപ്രഭാഷണം നട ത്തി. ബി.ആർ.സി. അദ്ധ്യാപിക റീബ, ഷേർളി, വിനീത ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours