ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു

Estimated read time 1 min read
Share :
ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു. കുന്നുംഭാഗത്താണ് ചാക്കിൽ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങളും കേടായ ഭക്ഷണവും വീട്ടിലെ മാലി ന്യങ്ങളുമെല്ലാം റോഡരികില്‍ തള്ളിയിരിക്കുന്നത്. ഇവിടെ കാടുപിടിച്ച് കിടക്കുന്നതിനാൽ രാത്രി കാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. നേരത്തെ ഈ ഭാ ഗങ്ങളിൽ മൃഗങ്ങളുടെ മാംസാവിഷ്ടങ്ങളുൾപ്പെടെ തള്ളിയിരുന്നത് പതിവായിരുന്നു. അധികൃതർ കാട് വെട്ടിത്തെളിച്ചതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരു ന്നെങ്കിലും വീണ്ടും കാട് വളർന്നതോടെ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി – എരുമേലി, കാഞ്ഞിരപ്പള്ളി – തന്പലക്കാട് റോഡുകളുടെ ഇരുവശവും  മാലിന്യം തള്ളിയ നിലയിലാണ്.  മഴക്കാലമെത്തിയതോടെ റോഡരികി ലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്. മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്ക ണമെന്നും അല്ലാത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു.
Share :

You May Also Like

More From Author

+ There are no comments

Add yours