ഏകജാലക പ്രവേശനം; കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

Estimated read time 1 min read
Share :

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനത്തി നായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നിലവിൽ ബിരുദാനന്തര ബിരുദപ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

എം ജി സർവ്വകലാശാല ബിരുദ പ്രോഗ്രാമുകളുടെ CAP പോർട്ടൽ ആരംഭിക്കുന്നമുറയ്ക്ക് ബിരുദ പ്രോഗ്രാമുകൾക്കും ഈ സൗജന്യ സേവനം ലഭ്യമായിരിക്കും. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.30 മുതൽ വൈകുന്നേരം 4.00 വരെ ഈ സേവനം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പാസ്പോർട്ട്സൈസ് ഫോട്ടോയും യൂണിവേഴ്സിറ്റി നിഷ്‌കർഷിച്ചിട്ടുള്ള അപ്ലിക്കേഷൻ ഫീയും (UG : General -Rs. 800, SC/ST-Rs. 400, PG : General -Rs. 1300, SC/ST-Rs. 650 )- ആയി കോളേജിൽ എത്തി അപേക്ഷിക്കാവുന്നതാണ്. ഫോൺ മുഖാന്തരം രെജിസ്ട്രേഷനുള്ള സഹായം ലഭിക്കുന്നതിന് 7012723917, 9496356770 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Share :

You May Also Like

More From Author

+ There are no comments

Add yours