കരുതലുമായി കാഞ്ഞിരപ്പള്ളിയിലെ കൊട്ടാരം സ്വീറ്റ് ഹൗസ്

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മെഡിക്കൽ ബോർഡ്‌ ( UDID Card )നടത്തുന്നതിന് ക്ലിനിക്കൽ സൈക്കോള ജിസ്റ്റ് പരിശോധിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ( IQ & SQ Assessment Tools) നൽകി കരുതലുമായി കാഞ്ഞിരപ്പള്ളിയിലെ കൊട്ടാരം സ്വീറ്റ് ഹൗസ്.

മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ, എല്ലാ മാസവും നടത്തേണ്ട മെഡിക്കൽ ബോർഡ്‌ നടത്തുവാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. മെഡിക്കൽ ബോ ർഡ്‌ കൂടുന്നതിനു കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ കോട്ടയം മെഡിക്കൽ കോളേജിലും ജില്ല ആശുപത്രിയിലും പോകേണ്ട അവസ്ഥയിലുമായിരുന്നു. എന്നാൽ ഈ അവസ്ഥ മനസ്സിലാക്കിയ കൊട്ടാരം സ്വീറ്റ് ഹൗസ് ഉടമ ജോമോൻ ജോസ് കൊട്ടാരം 40,000 രൂപ വില വരുന്ന ഉപകരണങ്ങൾ വാങ്ങി നൽകുകയായിരുന്നു. ഉപക രണങ്ങൾ ലഭ്യമായത് കൊണ്ട് എല്ലാമാസവും കുട്ടികളുടെ മെഡിക്കൽ ബോർഡ് നടത്തുവാനും UDID card നൽകുവാനും സഹായകമായി.

Share :

You May Also Like

More From Author

+ There are no comments

Add yours