മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ് മുന്നിലെത്തി. കോളജിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റിയിലെ മികച്ച വിജയശതമാനം സ്വന്തമാക്കിയതിനു പുറമേയാണ് റാങ്കുകളും കോളജിലേക്ക് എത്തിയത്. ബിഏ ഇം ഗ്ലീഷിൽ സർവ്വകലാശാലയിലെ ഒന്നാംസ്ഥാനം സെന്റ് ഡൊമിനിക്സിലെ ഇരട്ടകുട്ടികളായ ലിയാ ട്രീസ ജോർജ്, ലിസ മറിയം ജോർജ്ജ് എന്നിവർ പങ്കിട്ടു. ഇതേ പ്രോ ഗ്രാമിലെ രണ്ടാം റാങ്ക് ലാമിയ ഫാത്തിമ എം കോളജിലെത്തിച്ചു. പത്താം സ്ഥാനത്തുള്ള ഫാത്തിമത്ത് സഹറയും സെന്റ് ഡൊമിനിക്സിലാണ്.

ബികോം മോഡൽ 1 ലെ നാല്, ഏഴ് റാങ്കുകൾ യഥാക്രമം മേരി പോൾ, അമൃതമോൾ ഷാജി എന്നിവർ സ്വന്തമാക്കി. ബി എസ് സി മാത്തമാറ്റിക്സിൽ 3, 9, 10 സ്ഥാനങ്ങ ളാണ് യഥാക്രമം ഡിമ്പിൾ ജോസ്, എലിസബത്ത് ആൻറണി, അന്ന മരിയ ജയന്ത് എന്നിവർ നേടിയത്. ബി ഏ ഹിസ്റ്ററി ഏഴാം റാങ്ക് സ്വന്തമാക്കിയ ഫെബിൻ ജോസ് ആൻറണി സെന്റ് ഡൊമിനിക്സിന്‍റെ നിലവിലുള്ള വിദ്യാർത്ഥി യൂണിയൻ ചെയർമാൻ കൂടിയാണ്.
ബി എസ് സി കെമിസ്ട്രി എട്ടാം റാങ്ക് നേടിയത് അശ്വതി സണ്ണിയാണ്. ബി കോം മോഡൽ 3-ൽ അൽഫിയ നുസ്റത്ത് ബീഗം നാലാം റാങ്ക് ജേതാവായി. ബി എസ് സി ബോട്ടണി മോഡൽ 2 -ൽ സൗപർണ്ണിക കെ എസ്, അഥീന ജയപ്രകാശ്, ഹൈഫ മസ്ബൂബ സി കെ എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി കോം ഫിനാൻഷ്യൽ മാർക്കറ്റിൽ ആദ്യ മൂന്നു റാങ്കുകൾ നേടിയത് യഥാക്രമം നിധിൻ ബൈജു, അനീറ്റ ആൻ്റണി, ആൻ മരിയ ഏബ്രഹാം എന്നിവരാണ്.
റാങ്കു ജേതാക്കളിൽ മിക്കവരും കാമ്പസ് പ്ലേസ്മെന്റ് നേടിയവരും രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്താൻ പ്രവേശനം ലഭിച്ചവരുമാണ്. റാങ്ക് ജേതാക്കളെയും അവരെ ഒരുക്കിയ അധ്യാപകരെയും മാനേജർ വെരി. റവ. ഡോ. കുര്യൻ താമരശ്ശേരി, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഡോ. മനോജ് പാലക്കുടി, എന്നിവരും പിറ്റിഎയും അഭിനന്ദിച്ചു.

+ There are no comments
Add yours