ചെറുവള്ളി : കേരള സർക്കാർ വനിത ശിശു വികസന വകുപ്പിൻ്റെയും ഐ.സി.ഡി.എസ് വാഴൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ-പോഷൺ പക്വാഡ 2025 ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. വിവിധ അംഗണവാടികളുടെ പരിധിയിലുള്ള കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മാതാക്കൾ എന്നി വർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികളുടെ വളർച്ചാ നിരീക്ഷണം, കുട്ടി ജനിച്ചതിനുശേഷമുള്ള 1000 ദിവസങ്ങളിലെ ഭക്ഷണ-പരിചരണ പരിപാടികൾ എന്നിവ സംബധിച്ച ക്ലാസ്സുകളും സംഘടിപ്പിച്ചു.

ശില്പശാലയുടെ ഉത്ഘാടനം ചെറുവള്ളി ഗവ. എൽ.പി.സ്കൂൾ ഹാളിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി നിർ വ്വഹിച്ചു. സി.ഡി.പി.ഒ ബിന്ദു എം.ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്യതാ ദേവി കെ.ആർ, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ അശ്വതി പി.കെ, അംഗണ വാടി വർക്കർ മേരിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours