ല‍യൺസ് ക്ലബിന്‍റെ ഓപ്പറേഷൻ തൂഫാൻ ധനസഹായം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്‍റെ ഓപ്പറേഷൻ തൂഫാനുള്ള ല‍യൺസ് ക്ലബിന്‍റെ ധനസഹായ പദ്ധതി ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ ജി. ഗോകുലിന് ധനസഹായം കൈമാറി. പ്രസിഡന്‍റ് ജിയോ ജോയി കാലാപറമ്പിൽ അധ്യക്ഷത വഹിച്ചു. ക്ലബ് അംഗം കൂടിയായ റോണി കെ. ബേബി എംഎൽഎയ്ക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. നിരവധി ദേശീയ – അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ സംവിധായകനും ലയൺസ്‌ ക്ലബ് അം ഗവുമായ ശ്രീകാന്ത് പങ്ങപ്പാടിനെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും ആദരിച്ചു. പുതിയ ഭാരവാഹികളായി ജിയോ ജോയി കാലാപറമ്പിൽ – പ്രസിഡന്‍റ്, ഡോ. ജോജോ ജോർജ് ഏറത്ത് – സെക്രട്ടറി, ജി. രാജേഷ് – ട്രഷറർ, രാജു തോമസ് – അഡ്മിനിസ്ട്രേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours