പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമുകളുടെ കോൺവക്കേഷൻ സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമ സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലംമ്പള്ളി. ഫാ. ജോസ ഫ് വാഴപ്പനാടി, വകുപ്പ് മേധാവി റ്റിജോമോൻ ജേക്കബ്, ജിനു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സൂപ്പർണ്ണ രാജു എന്നിവർ സംസാരിച്ചു.

വര്‍ണ്ണാഭമായ കോൺവക്കേഷൻ സെറിമണിക്ക് മുന്നോടിയായി അക്കാദമിക് പ്രോസഷന്‍ സംഘടിപ്പിച്ചു. തുടർന്ന് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആധുനി ക കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ ആത്മവിശ്വസം വളര്‍ത്തി പ്രതികൂല സാഹചര്യങ്ങളില്‍ പ്രതീക്ഷ കൈവിടാതെ ജീവിതത്തിലെ മുഖ്യ ലക്ഷ്യത്തിൽ എ ത്തിച്ചേരുവാൻ പ്രപ്തമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് കോളേജ് അധികാരികൾ വ്യക്തമാക്കി. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

+ There are no comments
Add yours