നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിൽ സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.സി സോണി അദ്ധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ്, തങ്കന്മ ജോർജ് കുട്ടി, പി.കെ. നസീർ, അജാ സ് റഷീദ്, പി.കെ.ബാലൻ, കെ.എൻ.സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായ പ്രസിഡന്റ് കെ.സി സോണി, വൈസ് പ്രസിഡന്റ്മാരായി പി.കെ.ബാലൻ, എം എസ് മണിയൻ എന്നിവരെയും സെക്രട്ടറിയായി കെ എൻ. ദാമോ ദരനെയും ജോയിന്റ് സെക്രട്ടറിമാർ അജാസ് റഷീദ്, ഇ കെ രാജു എന്നിവരെയും ട്രഷററായി കെ.എൻ സോമരാജനെയും തിരഞ്ഞെടുത്തു.

+ There are no comments
Add yours