പേട്ട കവലയിലെ സീബ്രാലൈൻ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു

Estimated read time 0 min read
Share :
ദേശീയപാത  183 ലെ കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ  ബസ് സ്റ്റോപ്പിലെ സീബ്രാലൈൻ കാൽനടയാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയുമാകുന്നു. ദേശീയ പാതയിൽ മുണ്ടക്കയം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിലാണ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനായുള്ള സീബ്രാ ലൈൻ വരച്ചിട്ടുള്ളത്. ഇരു ദിശയിലേക്കുമുള്ള ബസുകൾ മിക്കവാറും നിർത്തുന്നത് സീബ്രാ ലൈനിന് മുകളിലാണ്. കിഴക്കൻ ഭാഗത്തേക്കുള്ള യാത്രക്കാരുടെ  വെ യിറ്റിംഗ് ഷെഡ്ഡും സീബ്രാ ലൈനിൽ തന്നെയാണ് ഇരുവശത്തേക്കുമുള്ള ബസുകൾ നിർത്തുന്നത്.

ഇതു മൂലം റോഡ് മുറിച്ചുകടക്കേണ്ട കാൽ നടയാത്രക്കാർ  നിർത്തിയിട്ട ബസിന് മുന്നിൽ കൂടിയോ പിന്നിൽ കൂടിയോ വേണം റോഡ് മുറിച്ചു.കടക്കുവാൻ.ഇങ്ങനെ കടക്കുമ്പോൾ റോഡിൽ എതിർദിശയിൽ വാഹനങ്ങൾ വരുന്നുണ്ടോയെന്ന് റോഡിൻ്റെ മധ്യഭാഗത്ത് എത്തുമ്പോൾ മാത്രമാണ് അറിയുവാൻ കഴിയുക. നിർത്തിയിട്ട ബസുകളുടെ തൊട്ട് മുൻപിൽ കൂടി യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് ബസ് ഡ്രൈവർമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സീബ്രാലൈനിൽ വാഹനങ്ങൾ നിർ ത്തുന്നതുമൂലം പലപ്പോഴും കാൽനടയാത്രക്കാർ സീബ്രാലൈൻ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം അപകട സാധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നു.

ദേശീയപാതയിൽ പേട്ട കവലയിലെ സീബ്രാലൈൻ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ്  കഴിഞ്ഞ് ആക്കുകയാണെങ്കിൽ കാൽനട യാത്രക്കാർക്ക് റോഡ് സുര ക്ഷിതമായി മുറിച്ചു കടക്കുവാനും അപകട സാധ്യത ഒഴിവാക്കുവാനും സാധിക്കും. ദേശീയപാതയിൽ പേട്ടകവല ബസ് സ്റ്റോപ്പിലെ തിരക്ക് കുറയ്ക്കുന്നതിനും സ ഹായകരമാകും.ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിച്ചാൽ പൊതു ജനങ്ങൾക്കും ബസ് ജീവനക്കാർക്കും ഒരു പോലെ ഉപകാരപ്രദമായിരുന്നു. ബസ് സ്റ്റോ പ്പുകൾ മാറ്റിസ്ഥാപക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല.

Share :

You May Also Like

More From Author

+ There are no comments

Add yours