എസ്ഡിറ്റിയു നേതൃത്വത്തിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതു സ മ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഫൈയർസ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച വമ്പിച്ച മെയ്ദിന റാലി കാഞ്ഞിരപ്പള്ളി ടൗൺ വഴി ബസ്റ്റാൻ്റ്ചുറ്റി പേട്ടക്ക വലയിൽ സമാപിച്ചു. തുടർന്ന് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് കെഎം സിദ്ധീഖിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം സോഷ്യൽ ഡമോക്രാ റ്റിക് ട്രേഡ് യൂണിയൻ (എസ്ഡിടിയൂ) സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉൽഘടനം  ചെയ്തു.
കള്ളന്മാരും കൊള്ളക്കാരും രാജ്യ വിരുദ്ധ ശക്തികളും അസഹ്ഷണതയുടെയും വിഭാഗീയതയുടെ വക്താക്കളും രാജ്യം ഭരിക്കുന്ന കെട്ടകാലത്ത് അതിജീവന ത്തി നായ് പോർമുഖങ്ങൾ തീർക്കേണ്ടത് അനിവാര്യതയാണെന്ന് തൊഴിലാളി വർഗ്ഗം തിരിച്ചറിയേണ്ടതുണ്ടന്നും സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ ലക്ഷ്യം വ യ്ക്കുന്നത്, തുല്യ ജോലിക്ക് തുല്യവേതനമെന്നത് ഏറ്റവും കൂടുതൽ നിഷേധിക്കപ്പെടുന്നത് കമ്മ്യുണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലാണ്. ചൂഷകരില്ലാത്ത ലോകം ചൂഷണം ഇല്ലാത്ത തൊഴിലിടം എന്ന കാലിക പ്രസക്തിയുള്ള മുദ്രാവാക്യം ഏറ്റെടുത്ത് എസ്ഡിറ്റിയു ജനങ്ങളുടെ അവകാശങ്ങൾക്കായി എന്നും ഒപ്പമുണ്ടവു മെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിറ്റിയു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, വൈസ് പ്രസിഡൻ്റ് റഷീദ്കോയ, സെക്രട്ടറി ബൈജു കാഞ്ഞിരം, ട്രഷറർ അയ്യൂബ് ഖാൻ ,ജില്ലാ കമ്മി റ്റിയംഗങ്ങളായ സജി മുസ്തഫ, നിജിൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours