മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ  പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി

Estimated read time 0 min read
Share :
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ  പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18 )എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം. പെരുവന്താനം  എസ് ഐ  എം എ ബിനോയി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനീഷ് ദാസ്, സി പിഒ ജോമോൻ എന്നിവർ വാഹന പരിശോധന നടത്തുന്നതിനിടെ,  ഇടുക്കി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് ജീപ്പ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരു ന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ച നിലയിൽ ആയിരുന്നു.  സംശയം തോന്നിയ  പോലീസ് സംഘം വാഹനത്തിന് പിന്നാലെ പാഞ്ഞു. ഈ സമ യം മുണ്ടക്കയം അതിർത്തിയിൽ ചെക്കിംഗ് നടത്തുകയായിരുന്ന മുണ്ടക്കയം പോലീസും  വാഹനത്തിന് കൈ കാണിച്ചു. ഇവിടെയും നിർത്താൻ തയ്യാറാകാതിരു ന്ന സംഘത്തെ പോലീസ് പിന്നാലെ പിന്തുടരുകയായിരുന്നു.
തുടർന്ന് ഹൈവേ പോലീസിനെ വിവരമറിയിച്ചതോടെ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്ക്  കോളേജ് ഭാഗത്ത് വച്ച് അതുവഴി കടന്നുവന്ന ടോറസ്  ലോറി റോ ഡിന് കുറുകെയിട്ട്  വാഹനം വിലങ്ങി. രണ്ടുപേർ ഈ സമയം ഓടി രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന അഞ്ചു പേരെ  പോലീസ് കസ്റ്റഡിയിലെടുത്തതായി പെരുവന്താ നം  സി ഐ ത്രീദീപ് ചന്ദ്രൻ പറഞ്ഞു.
 അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങൾ ഇടിക്കുന്ന  അവസ്ഥയിലാണ് ഇവർ വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.പത്തനാട് നെടുംകുന്നം സ്വദേശി ക ളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18 )എന്നിവരെയാണ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനത്തിൽ നിന്ന് അഞ്ച് ഗ്യാസ് സിലിണ്ടറുകളും ബൈക്കും കണ്ടടുത്തു. പീരുമേട്ടിലെ റിസോർട്ടിൽ നിന്നും മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടറുകൾ എന്ന്  കണ്ടെത്തിയിട്ടുണ്ട്. ഓടിപ്പോയ രണ്ടു പേർക്കായി തിരച്ചിൽ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours