പൊൻകുന്നം ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടി

Estimated read time 0 min read
Share :

പൊൻകുന്നം ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് സ്റ്റേഷൻ മാസ്റ്റ ർ ഓഫീസ്.ഇതാണ് അടച്ചു പൂട്ടിയത്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൻ്റെ ബോർഡും എടുത്തു മാറ്റി. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലെ ജീവന ക്കാരുടെ എണ്ണക്കുറവാണ് ഇതിന് കാരണമായി പറയുന്നത്. ഇതിന് പരിഹാരമായി അദർ ഡ്യൂട്ടി കണ്ടക്ടർമാരെയാണ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി നൽകി ഇ രുത്തിയിരുന്നത്.ഇവർ ഇല്ലാത്തതാണ് ഇപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടുന്നതിന് കാരണമായി പറയുന്നത്.

ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. ഓഫീസ് നിർത്തിയതോടെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി.ബസുകളുടെ സമയക്രമം അറിയുവാൻ കഴിയാത്ത സ്ഥിതിയാണ്. ഓഫീസ് നിർത്തലാക്കിയത് സ്വകാര്യ ബസ് ലോബിയെ സഹായിക്കവാനാണെന്ന ആക്ഷേപവും ശക്തമാണ്. യാത്രക്ക് ഏറെ സഹായകരമായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനസ്ഥാപിക്കു വാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours