വാഴൂർ ബ്ലോക്ക് പഞ്ചായത്ത് : കർഷക ഗ്രൂപ്പുകൾക്ക് പച്ചക്കറിതൈയും ചട്ടിയും വിതരണം ചെയ്തു

Estimated read time 1 min read
Share :

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കർഷക ഗ്രൂപ്പുകൾക്ക് അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകളും ചെടിച്ചട്ടികളും (HDPE പോട്ട്) ചട്ടിയിൽനിറയ്ക്കുന്നതിനുള്ള പ്രോട്ടീൻ മിശ്രിതവും വിതരണം ചെയ്തു. 75,000 രൂപ ഗുണഭോക്തൃവിഹിതവും 2.25 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും മായി ആകെ 3 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.

ചെറുവള്ളി ഡിവിഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സ മിതി ചെർമാൻ ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours