സെന്‍റ് ഡൊമിനിക്‌സ് കോ ളേജിൽ സയൻസ് പഠന ഗവേഷണ സാദ്ധ്യതകളെക്കുറിച്ചുള്ള സെമിനാർ

Estimated read time 1 min read
Share :

സുസ്‌ഥിര വികസനത്തിന്   നൂതന  ആശയങ്ങളുടെ  രൂപപ്പെടുത്തുന്നതിൽ ശാസ്ത്രസാങ്കേതിക  മേഖലകളിൽ  പ്രവർത്തിക്കുന്നതിന്  വേണ്ട  വിവിധ  പഠനവിഷ യങ്ങളെയും  ബിരുദ പ്രോഗ്രാമുകളെയും ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിന്‌ മെയ് 12 ,13 ,14  തീയ്യതികളിൽ  സെന്‍റ് ഡൊമിനിക്‌സ് കോ ളേജിൽ വെച്ച് സെമിനാർ നടത്തുന്നു.  

കേരള സയൻസ് അക്കാദമിയും സെന്‍റ് ഡൊമിനിക്‌സ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമിൽ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയവർക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം.  സംസ്ഥാനത്തെ  മികച്ച ഗവേഷകർ നയിക്കുന്ന ക്ലാസ്സുകളും ചർച്ചകളും അവതരണങ്ങളും ഉൾപ്പെടുന്നതാണ് മൂന്ന്‌ ദിവസത്തെ പരിശീലനം  ഉന്നത പഠനത്തിനുള്ള വിഷയം തിരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാനും ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവേഷണ സാദ്ധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പരിപാടി  സഹായകരമാണ്രജിസ്‌ട്രേഷൻ ഫീസ് 500 രൂപതാല്പര്യമുള്ളവർ https://forms.gle/gxvM1cQ8CDd9cy8e7 ഗൂഗിൾഫോം പൂരിപ്പിക്കുക. വിശദവിവരങ്ങൾക്ക് 9446100148.

Share :

You May Also Like

More From Author

+ There are no comments

Add yours