യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14 നും ഡിസംബർ 21 നുമാണ് സംഭവം ന ടന്നത്. ഈ ദിവസങ്ങളിൽ 20 കാരിയായ സുഹൃത്തിനെ ബൈക്കിൽ കയറ്റി റാന്നി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിന്റെ പിന്നിൽ എത്തിച്ച് ദേഹത്ത് കടന്നു പിടി ച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു.

പിന്നീട് സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിൽ വിളിച്ച് നഗ്നതകാട്ടാൻ പ്രേരിപ്പിക്കുകയും, തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റു കളിൽ അവ അപ്ലോഡ് ചെയ്യുകയും ചെയ്തു. കൂടാതെ കൂട്ടുകാർക്കും മറ്റും അയച്ചു കൊടുത്തതിലൂടെ യുവതിക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവ സം യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തി ൽ പ്രതിയെ കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സ്റ്റേഷനിൽ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി, പിന്നീട് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. റാന്നി പോലീസ് ഇൻ സ്പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ റെജി തോമസ്, എ എസ് ഐ അജു കെ അലി എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തു ന്നത്.

+ There are no comments
Add yours