ഉത്സവ ആഘോഷങ്ങൾക്ക് ഒപ്പം അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമാകുന്ന പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം.ദേവി കാരു ണ്യം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദുഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവ്വഹിച്ചു. മഹത്തായ ഒരു ആശയമാണ് ക്ഷേത്ര ഉപദേ ശക സമതി മുൻപോട്ട് വെച്ചിരിക്കുന്നത് എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌അഡ്വ പി എസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്ര ഉത്സവ നടത്തിപ്പിന് ശേഷം ബാക്കി വരുന്ന തുകയുടെ ഒരു ഭാഗമാണ് നിരാശ്രയയർക്ക് കൈമാറുന്നത്.

ദേശത്തിൻ്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ആയി ദേവിയുടെ തിരുവുത്സവം ഭംഗിയായി നടത്തുന്നതിനൊപ്പം ഒരു പങ്ക് ജീവകാരുണ്യത്തിനായി നീക്കിവെക്ക ണം എന്ന ചിന്തയാണ് ദേവീ കാരുണ്യം പദ്ധതി ആവിഷ്‌കരിക്കാൻ കാരണം. നിർധനരായ രോഗികൾക്ക് ചികിത്സാസഹായം നൽകുന്നത് ഉത്സവം പോലെ തന്നെ പവിത്രമാണെന്ന് ക്ഷേത്ര ഉപദേശക സമതി കരുതുന്നു. പുതിയ ആശയത്തിന് നാടിന്റെ പൂർണ പിന്തുണയും.
ഉത്സവ ആഘോഷങ്ങൾക്ക് ശേഷം ബാക്കി വരുന്ന തുക യുടെ ഒരു ഭാഗം ദേവീ കാരുണ്യത്തിന്റെ ഭാഗമായി നൽകാൻ ആണ് ഉപദേശക സമതിയുടെ തീരുമാനം.വ രും വർഷങ്ങളിൽ പദ്ധതി കൂടുതൽ വിപുലമാക്കാൻ ആണ് വിഭാവനം ചെയ്യുന്നത്.

+ There are no comments
Add yours