മുണ്ടക്കയം പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Estimated read time 0 min read
Share :

മാർച്ച് 30 സമ്പൂർണ്ണ ശുചിത്വ നഗരമായി മുണ്ടക്കത്തെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി, എല്ലാ വാർഡിലും  കുടുംബ ശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാലിന്യങ്ങൾ മാറ്റി പൂന്തോട്ടങ്ങൾ തീർത്തു കൊണ്ട് രണ്ടാം വാർഡ്  പോലീസ് സ്റ്റേഷൻ  റോഡ് ഭാഗത്ത് ശുചീകരണം തുടങ്ങി.

എഡിഎസ് പ്രസിഡന്റ് താരാ മോബി അധ്യക്ഷയായി.  പഞ്ചായത്ത് മെമ്പർ സി.വി അനിൽകുമാർ ശുചീകരണം ഉദ്ഘാടനം ചെയ്തു.സരസമ്മ ശേഖരൻ, അമ്പിളി സ തീഷ്, ഷീല അനിൽകുമാർ, മായാ ബിജു, രമണി കൃഷ്ണൻകുട്ടി, ലാൻസി കരീം,ശ്രീജ മോനായി, അമ്പിളി ഉത്തമൻ എന്നിവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours