ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 20-ാം വാർഡിൽ 12 ലക്ഷം രൂപ മുതൽ മുടക്കി ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച കോൺക്രിറ്റ് റോഡിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു. കെ.കെ റോഡിന് സമീപം 35 വീട്ടുകാർക്ക് കാൽനട സൗകര്യം പോലും ഇല്ലാതിരുന്ന സ്ഥലത്താണ് വാർഡ് മെമ്പർ സുമേഷ് ആൻ ഡ്രൂസിന്റെ നേതൃത്വത്തിൽ ജനകിയ കമ്മറ്റി ഈ റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ , ജില്ലാപഞ്ചായത്ത് അംഗം റ്റി. എൻ ഗിരിഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അഗം മിനി സേതുനാഥ്, സതീ സുരേന്ദ്രൻ, ആന്റെണി മാർട്ടിൻ, ഷാക്കി സജീവ്, അബിളി ശിവദാസ്, ലീന കൃഷ്ണകുമാർ, സി ഗോപാലൻ, ഐ.എസ് രാമചന്ദ്രൻ, കെ.കെ സന്തോഷ് കുമാർ, റോമ്പിൻ ജോൺ, ഷാജി നെല്ലേപറമ്പിൽ, മുണ്ടക്കയം സോമൻ, ജോബി പുതുപറമ്പിൽ, ജിനുമോൻ തോമസ്, എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours