സിന്തറ്റിക്ക് ലഹരിക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത്

Estimated read time 0 min read
Share :

സിന്തറ്റിക്ക് ലഹരിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ ആലോചനാ യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, എക്സ്സൈസ് സിഐ കെ.ബി ബിനു, പൊൻകു ന്നം എസ്ഐ സലിം കുമാർ, പൊൻകുന്നം മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് ടോമി ഡോമിനിക്ക്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സേവ്യർ മൂലകുന്ന്, കെ കെ സന്തോഷ്, ഗോപാലൻ സി, ലാജി തോമസ്, കുടുംബശ്രീ ചെയർ പേഴ്സൺ ഉഷാ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

250 കുടുംബശ്രീ അയൽകൂട്ടങ്ങൾ ലഹരിവിരുദ്ധ യോഗംങ്ങൾ ചേരും. അയൽകൂട്ടങ്ങളിലും സ്കൂൾ പി.റ്റി.എ മീറ്റിംഗ് കളിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യ ങ്ങൾ വായിച്ച് അവതരിപ്പിക്കും. ലഹരിവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി കൈമാറുന്ന തിന് എക് സൈസ് വകുപ്പിൻ്റെ ടോൾ ഫ്രീ നമ്പർ പ്രചരി പ്പിക്കുന്നതിന് സ്റ്റിക്കർ പ്രിൻ്റ് ചെയ്ത് വാഹനങ്ങളിലും പൊതു സ്ഥലത്തും ഒട്ടിയ്ക്കും. ഓൺ ലൈൻ പോസ്റ്റർ പ്രചരണം ഊർജിതമാക്കും. പഞ്ചായത്തിൽ സ്ഥാപിക്കു ന്ന പരാതിപ്പെട്ടിയിൽ ഐഡൻ്റിറ്റി വെളിപ്പെടുത്താതെ വിവരം കൈമാറാം. 10 ദിവസത്തിലൊരിക്കൽ ലഭിക്കുന്ന വിവരങ്ങൾ അധികാരികൾക്ക് കൈമാറും. കുട്ടി കൾക്കിടയിൽ വായന പ്രോൽസാഹിപ്പിക്കുന്നതിന് കുടുംബശ്രീ മുഖേന പുസ്തകവിതരണം നടത്തി വായനാ മത്സരം സംഘടിപ്പിക്കും.പഞ്ചായത്തിലെ ഹോ  ട്ട്സ്പോട്ട്കൾ നിർണ്ണയിച്ച് പ്രവർത്തനം കേന്ദ്രീകരിക്കും. കൈമാറി കിട്ടുന്ന വിവരങ്ങളുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കും. പരമാവധി വിവരങ്ങൾ കൈമാറി ലഹരിയെന്ന മഹാവി പത്തിനെതിരെ പഞ്ചായത്തു നടത്തുന്ന പോരാട്ടത്തിന് സഹായം നൽകുക.

Share :

You May Also Like

More From Author

+ There are no comments

Add yours